|    Oct 18 Wed, 2017 12:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടി എന്‍ സീമയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Published : 13th April 2016 | Posted By: SMR

തിരുവനന്തപുരം: വട്ടിയൂര്‍കാവ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി എന്‍ സീമയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി ബി എസ് രാജീവ് അധ്യക്ഷത വഹിച്ചു. പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ടി എന്‍ സീമ നടത്തിയിട്ടുള്ളതെന്ന് പിണറായി പറഞ്ഞു. വികസന കാര്യങ്ങള്‍ സമൂഹവുമായി സംവദിക്കുന്നതു നല്ലകാര്യമാണ്. ആധുനിക കാലത്ത് ലോകത്ത് എവിടെയുമുള്ള ആളുകളുമായി സംവദിക്കാനും അവരിലേക്ക് എത്തിച്ചേരുന്നതിനും വെബ്‌സൈറ്റ് വഴി സാധിക്കുമെന്നും പിണറായി പറഞ്ഞു. ഡിവൈഎഫ്‌ഐ വട്ടിയൂര്‍കാവ് മേഖലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ നവമാധ്യമസമിതി മണ്ഡലം കണ്‍വീനര്‍ വിപിന്‍ ചന്ദിനു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടി എന്‍ സീമ നന്ദി പറഞ്ഞു. വെബ്‌സൈറ്റ് വിലാസം: www.ntseema.in

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക