|    Oct 20 Sat, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടി എന്‍ ജോയ് അവകാശ രാഷ്ട്രീയത്തിന്റെ വക്താവ്: മന്ത്രി തോമസ് ഐസക്‌

Published : 10th October 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബു അവകാശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കൊടുങ്ങല്ലൂരിലെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകരിലൊരാളായ ടി എന്‍ ജോയിയുമായുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു മന്ത്രി.
അവകാശ രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമേ കെയര്‍, കാരുണ്യം എന്നീ കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയൂവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നോട്ടുപോവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിട്യൂട്ട് ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എന്‍ മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പി എ മുഹമ്മദ് സഈദ്, അഡ്വ. ടി കെ പ്രഭാകരന്‍, കെ ആര്‍ ശശിധരന്‍, കൗണ്‍സിലര്‍, അഡ്വ. എം കെ അനൂപ്, കെ എം ഗഫൂര്‍, അഡ്വ. സജീവന്‍, കെ എം മാഹിന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss