|    Mar 29 Wed, 2017 6:57 pm
FLASH NEWS

ടി എം കൃഷ്ണയ്ക്കും ബെസ്‌വാദ വില്‍സനും മഗ്‌സാസെ പുരസ്‌കാരം

Published : 28th July 2016 | Posted By: SMR

മനില: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്കും സാമൂഹികപ്രവര്‍ത്തകന്‍ ബെസ്‌വാദ വില്‍സനും ഈവര്‍ഷത്തെ മഗ്‌സാസെ പുരസ്‌കാരം. സാംസ്‌കാരിക മേഖലയില്‍ നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനയാണ് ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി എം കൃഷ്ണയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
തോട്ടിപ്പണിക്കാരായ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറാണ് കര്‍ണാടക സ്വദേശിയായ ബെസ്‌വാദ വില്‍സന്‍. ഇവര്‍ക്കു പുറമെ കോണ്‍ചിത-കാര്‍പിയോ, മൊറേല്‍സ് (ഫിലിപ്പീന്‍സ്), സോംപെറ്റ് ധുവാഫ (ഇന്തോനീസ്യ), ജപ്പാന്‍ ഓവര്‍സീസ് കോ-ഓപറേഷന്‍ വോളന്റിയേഴ്‌സ്, വിയന്റ്‌യാനെ റെസ്‌ക്യു (ലാവോസ്) എന്നിവരും മഗ്‌സാസെ അവാര്‍ഡിന് അര്‍ഹരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day