|    Oct 19 Fri, 2018 3:33 am
FLASH NEWS

ടി ഉബൈദ് സ്മാരക പുരസ്‌കാരം റഹ്മാന്‍ തായലങ്ങാടിക്കും ഗംഗാധരന്‍ കൊവ്വലിനും

Published : 13th September 2017 | Posted By: fsq

 

കാസര്‍കോട്: ഖത്തര്‍-കാസര്‍കോട് ജില്ലാ കെഎംസിസി നല്‍കിവരുന്ന ടി ഉബൈദ് സ്മാരക പുരസ്‌കാരത്തിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ റഹ്മാന്‍ തായലങ്ങാടിയേയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ജീവനക്കാരന്‍ ഗംഗാധരന്‍ കൊവ്വലിനെയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഖത്തര്‍-കേരള സംസ്ഥാന കെഎംസിസി പ്രസിഡന്റ്് എസ് എ എം ബഷീര്‍, എം പി ശാഫി ഹാജി, എം ലുഖ്മാനുല്‍ ഹക്കീം, സാദിഖ് പാക്യാര, എം ടി പി മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍, എം ബി ബഷീര്‍, മഹമൂദ് മുട്ടം എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ മാപ്പിള കവി എ എം കല്‍പ്പറ്റ, ഡോ. എം ഡി ബല്ലാള്‍, സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഇബ്രാഹിം ബേവിഞ്ച, എ ജി സി ബഷീര്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഡിസംബറില്‍ കാസര്‍കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്് എസ് എ എം ബഷീര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss