|    Sep 26 Tue, 2017 5:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടിസിഎസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ത്രിയെ നീക്കി

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് മുമ്പ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ സൈറസ് മിസ്ത്രിയെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ചെയര്‍മാന്‍ പദവിയില്‍നിന്നും നീക്കി. ഇസ്ഹത്ത് ഹുസയ്ന്‍ ആണ് പുതിയ ചെയര്‍മാന്‍. മിസ്ത്രിയെ പുറത്താക്കിയ നടപടിക്ക് അംഗീകാരം നല്‍കുന്നതിന് കമ്പനി ഓഹരി ഉമടമകളുടെ അസാധാരണ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ടിസിഎസില്‍ 73.26 ശതമാനം ഓഹരിയും ടാറ്റാസണ്‍സിനാണ്. അതുപോലെ ടാറ്റാസണ്‍സിന് 28.01 ശതമാനം ഓഹരിയുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡും മിസ്ത്രിയെ ഡയറക്ടര്‍ സ്ഥാനത്ത്‌നിന്ന് നീക്കാന്‍ ഓഹരി ഉടമകളുടെ അസാധാരണ യോഗം വിളിച്ചിട്ടുണ്ട്. ഈമാസം ഒമ്പതിന് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ത്രിയെ നീക്കി ഇസ്ഹത്ത് ഹുസയിനെ നിയമിച്ചുകൊണ്ട് ടാറ്റാസണ്‍സില്‍നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മിസ്ത്രിയെ പുറത്താക്കിയതെന്ന് ടിസിഎസ് അധികൃതര്‍ പറഞ്ഞു.
നിലവില്‍ ടാറ്റാ സ്റ്റീല്‍, വോള്‍ട്ടാസ് ലിമിറ്റഡ്, ടാറ്റ സ്‌കൈ എന്നിവയുടെ ചെയര്‍മാനാണ് ഹുസയ്ന്‍. ടാറ്റാ സണ്‍സില്‍ മിസ്ത്രിയുടെ കുടുംബത്തിന് 18.41 ശതമാനം ഓഹരികളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക