|    Aug 16 Wed, 2017 11:00 pm
FLASH NEWS

ടിവി പുരം ഗവ. എച്ച്എസ്എസില്‍ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുറന്നു

Published : 7th August 2017 | Posted By: fsq

 

വൈക്കം: ടിവി പുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ലാങ്വേജ് ലാബിന്റെയും ഉദ്ഘാടനം സി കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ടിവി പുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. നിര്‍ധന കുടുംബത്തിലെ അംഗമായ സ്‌കൂളിലെ വിദ്യാര്‍ഥി ആദിത്യനു ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക അനധ്യാപക കൂട്ടായ്മയില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനവും എംഎല്‍എ ചടങ്ങില്‍ നിര്‍വഹിച്ചു.മികവ് 2017-18 പരിപാടി ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്തും, അന്നം പദ്ധതി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാ റെജിയും ഉദ്ഘാടനം ചെയ്തു. മുന്‍ ഹെഡ് മിസ്ട്രസ് പി സുനിജയെ ഗ്രാമപ്പഞ്ചായത്ത് അംഗം ഗീത ജോഷി ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ ടി മധു, പ്രിന്‍സിപ്പാള്‍ കെ ബി ലൈലാമ്മ, ഹെഡ് മാസ്റ്റര്‍, ബാബു പയ്യത്ത്, ഹെഡ്മിസ്ട്രസ് എസ് ഷാലിമോള്‍, ജ്യോതി ബാബു, അശോകന്‍, കെ പി ചന്ദ്രബോസ്, എം എസ് രാമചന്ദ്രന്‍, അഡ്വ. എസ് സാനു, വി എന്‍ പുഷ്പന്‍, സെബാസ്റ്റ്യന്‍, ആന്റണി, കെ ടി അനില്‍കുമാര്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക