|    Dec 13 Wed, 2017 3:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടിവി താരത്തിന്റെ ആത്മഹത്യ : കാമുകനെ ചോദ്യം ചെയ്തു

Published : 3rd April 2016 | Posted By: SMR

Pratyusha-Banerjee

മുംബൈ: പ്രമുഖ ടിവി താരം പ്രത്യുഷ് ബാനര്‍ജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അവരുടെ കാമുകന്‍ രാഹുല്‍രാജ് സിങിനെ പോലിസ് ചോദ്യംചെയ്തു. ഗോരെഗാവിലെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്രത്യുഷയെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 24കാരിയായ ഇവര്‍ ബാലികാവധു എന്ന ടിവി പരമ്പരയിലെ ആനന്ദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രശസ്തയായത്. രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയെന്നും പ്രത്യുഷയ്ക്ക് ഒടുവില്‍ കൈമാറിയ ഫോണ്‍കോളുകളുടെയും എസ്എംഎസുകളുടെയും വിശദാംശങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ പറഞ്ഞു. രാഹുലിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടില്ല.ആത്മഹത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ തോന്നിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
അന്ധേരിയിലെ ആശുപത്രിയില്‍ പ്രത്യുഷയെ എത്തിച്ചത് ഒരു സുഹൃത്താണ്. അതിനകം മരണം സംഭവിച്ചിരുന്നു. രാഹുല്‍രാജ് സിങുമായുള്ള ബന്ധത്തില്‍ പ്രത്യുഷയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപോര്‍ട്ടുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക