|    Jun 22 Fri, 2018 12:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ടില്ലേഴ്‌സണ്‍, പോംപെയോ: ട്രംപിന്റെ നിയമനങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

Published : 25th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി റെക്‌സ് ടില്ലേഴ്‌സണെ തിരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത റെക്‌സ് ടില്ലേഴ്‌സന്റെ നിയമനത്തെ സെനറ്റിന്റെ വിദേശകാര്യസമിതി നേരിയ ഭൂരിപക്ഷത്തില്‍ അംഗീകരിക്കുകയായിരുന്നു. ടില്ലേഴ്‌സണുപുറമെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവനായി ട്രംപ് നിര്‍ദേശിച്ച മൈക് പോംപെയോയുടെ നിയമനത്തിനും സെനറ്റ് അംഗീകാരം നല്‍കി.എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബിലിന്റെ തലവനായിരുന്ന ടില്ലേഴ്‌സണ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനം നല്‍കുന്നതിനുള്ള ട്രംപിന്റെ തീരുമാനം വിവാദമായിരുന്നു. സര്‍ക്കാര്‍ നയതന്ത്ര തലങ്ങളില്‍ ടില്ലേഴ്‌സണ് പ്രവര്‍ത്തനപരിചയമില്ലെന്നായിരുന്നു തീരുമാനത്തെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടത്. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയെന്ന നിലയിലും ടില്ലേഴ്‌സണ്‍ അറിയപ്പെട്ടിരുന്നു. 10നെതിരേ 11 വോട്ടുകള്‍ക്കാണ് സ്‌റ്റേറ്റ് സെക്രട്ടറി നിയമനം സെനറ്റ് വിദേശകാര്യസമിതി ശരിവച്ചത്. സിഐഎ നേതൃത്വത്തിലേക്കുള്ള മുന്‍ സൈനികോദ്യോഗസ്ഥനായ പോംപെയോയുടെ നിയമനത്തിന് 32നെതിരേ 66 വോട്ടുകള്‍ക്ക്് സെനറ്റ് അംഗീകാരം നല്‍കി. ഒബാമ സര്‍ക്കാരിന്റെ കാലത്ത്്് ഇറാനുമായുള്ള ആണവ കരാര്‍, ഗ്വാണ്ടനാമോ തടവറ പൂട്ടുന്നതിനുള്ള തീരുമാനം എന്നിവയോട് പോംപെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss