|    Jan 21 Sat, 2017 11:11 pm
FLASH NEWS

ടിബി സെന്ററിലെ മാലിന്യങ്ങള്‍ സമീപത്ത് ഉപേക്ഷിക്കുന്നു

Published : 12th October 2016 | Posted By: Abbasali tf

മഞ്ചേരി: ജില്ലാ ടിബി സെന്ററില്‍ ഉപയോഗിച്ച ലാബ് ഉപകരണങ്ങളും മറ്റു മാലിന്യങ്ങളും ആശുപത്രിയുടെ കോംപൗണ്ടില്‍ തന്നെ അലക്ഷ്യമായി വലിച്ചെറിയുന്നു. കഫം പരിശോധിച്ച അവശിഷ്ടങ്ങള്‍, കൈയുറകള്‍ തുടങ്ങിയവയാണു ചെരണിയിലെ ജില്ലാ സെന്ററിനകത്ത് അശ്രദ്ധമായി വലിച്ചെറിഞ്ഞിരിക്കുന്നത്. പുതുതായി കെട്ടിടം നിര്‍മിക്കുന്നതിനായി മണ്ണ് നീക്കിയ ഭാഗത്താണ് മാലിന്യങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നത്. പകുതി കത്തിച്ചനിലയിലാണ്.സാധാരണ ഗതിയില്‍ ആശുപത്രിയിലെ മാലിന്യങ്ങള്‍ തരംതിരിച്ച ശേഷം ഫീനോള്‍ ഉപയോഗിച്ച് ബാക്ടീരിയ നശിപ്പിച്ച ശേഷം സംസ്‌കരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതൊന്നും അധികൃതര്‍ പാലിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക