|    Jul 23 Mon, 2018 11:22 am
FLASH NEWS
Home   >  National   >  

ടിബറ്റര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ കഴിയാമെങ്കില്‍ എന്തുകൊണ്ട് റോഹിന്‍ഗ്യകള്‍ക്ക് അനുമതിയില്ല?:ഉവൈസി

Published : 15th September 2017 | Posted By: mi.ptk

ഹൈദരാബാദ്: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുന്ന ഇന്ത്യ എന്തുകൊണ്ടാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുന്നതെന്ന് ഉവൈസി ചോദിച്ചു. ഹൈദരാബാദില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തുകൊണ്ടാണ് റോഹിന്‍ഗ്യകളെ സഹോദരന്മാരായി കാണാന്‍ കഴിയാത്തതെന്നും ഉവൈസി ചോദിച്ചു.
ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ ഉവൈസി വിമര്‍ശനമുന്നയിച്ചു. ബുള്ളറ്റ് ട്രെയിന്‍ പോലുള്ള കാര്യങ്ങള്‍ക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നതെന്നും മരിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ വാങ്ങാന്‍ പണമില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss