|    Apr 24 Mon, 2017 10:58 am
FLASH NEWS

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഹൈക്കോടതി

Published : 3rd November 2016 | Posted By: SMR

ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്നതിനു പിന്നിലെ യുക്തി ചോദ്യം ചെയ്ത് ഹൈക്കോടതി. ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നില്ലെന്നും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ എതിരാളികളോട് പൊരുതിയ ഏകാധിപതിയായിരുന്നെന്നും കര്‍ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ദക്ഷിണ കുടകിലെ കെ പി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ചീഫ്ജസ്റ്റിസ് സുഭ്‌റോ കമല്‍ മുഖര്‍ജിയുടെ ബെഞ്ച്.
കഴിഞ്ഞ വര്‍ഷത്തെ ടിപ്പു ജയന്തി ആഘോഷം ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച കാര്യം മുഖര്‍ജി ചൂണ്ടിക്കാട്ടി. എന്നാല്‍, പബ്ലിക് കോണ്‍സല്‍ എം ആര്‍ നായിക് ആഘോഷത്തെ ന്യായീകരിച്ചു. ബ്രിട്ടനെതിരേ പൊരുതിയ മഹാ യോദ്ധാവായിരുന്നു ടിപ്പുവെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 10നാണ് ടിപ്പു ജയന്തി. ടിപ്പു ജയന്തിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ആര്‍എസ്എസ് ഭീഷണി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day