|    Nov 19 Mon, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടിപ്പു ജയന്തി ആഘോഷം രവീന്ദ്ര കലാക്ഷേത്രയില്‍: കര്‍ണാടക സര്‍ക്കാര്‍

Published : 6th November 2018 | Posted By: kasim kzm

ബംഗളൂരു: ഈ വര്‍ഷത്തെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ വച്ചു നടത്തുമെന്നു കര്‍ണാടക സര്‍ക്കാര്‍. വിധാന്‍ സൗധയിലെ ബാങ്ക്വറ്റ് ഹാളില്‍ ഇത്തവണ ആഘോഷങ്ങള്‍ നടത്തില്ലെന്നും ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രഖ്യാപിച്ചു.
ടിപ്പു ജയന്തിയുടെ വിവാദമായ സംഭവങ്ങളില്‍ ഏതെങ്കിലും ആക്രമണങ്ങളെ തടയുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
തിങ്കളാഴ്ച കര്‍ണാടക ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ നേതൃത്വത്തില്‍ സംസ്ഥാന പോലിസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡയറക്ടര്‍ ജനറല്‍ ഇന്‍സ്‌പെക്ടര്‍ നീലമണി രാജുവിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss