|    Nov 19 Mon, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ടിപ്പു ജയന്തി ആഘോഷം: മുഖ്യമന്ത്രിയുടെ അസാന്നിധ്യം മുസ്‌ലിം സമുദായത്തെ അപമാനിക്കല്‍: എംഎല്‍എ

Published : 11th November 2018 | Posted By: kasim kzm

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് മുസ്‌ലിം സമുദായത്തെ അപമാനിക്കലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷമുള്ള ആദ്യ ടിപ്പു ജയന്തിയാണ് ഇത്തവണത്തേത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാത്തതെന്ന വിവരമാണു ലഭിച്ചത്. ഉപമുഖ്യമന്ത്രി ജി പരമേശ്വര വിദേശയാത്രയിലാണ്. ഇതിലൂടെയൊക്കെ മുസ്‌ലിം സമുദായം അപമാനിക്കപ്പെട്ടിരിക്കയാണെന്നായിരുന്നു മുന്‍മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ട് പറഞ്ഞത്.
അതേസമയം, മുഖ്യമന്ത്രിയുടെ അഭാവം അപമാനിക്കലല്ലെന്ന മറുപടിയുമായി സംസ്ഥാനമന്ത്രി ഡി കെ ശിവകുമാറും രംഗത്തെത്തി. ഇതൊരിക്കലും അപമാനിക്കലല്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റു തിരക്കുകളിലാണ്. തന്‍വീര്‍ സേട്ടിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്.
ബിജെപിയുടെയും തീവ്ര ഹൈന്ദവസംഘടനകളുടെയും വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ പിന്തുണ ആഘോഷങ്ങള്‍ക്കുണ്ടെങ്കിലും മുഖ്യമന്ത്രി ശനിയാഴ്ച പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ടിപ്പു കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്ക്ക് ടിപ്പു നേതൃത്വം നല്‍കിയെന്നും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബിജെപി പരിപാടിയെ എതിര്‍ക്കുന്നത്.
അതേസമയം, ആഘോഷങ്ങളുമായി മുന്നോട്ടുപോവാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss