|    Nov 19 Sun, 2017 1:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടിപ്പു ജയന്തി ആഘോഷം ഇന്ന് ; ബംഗളൂരുവില്‍ കനത്ത സുരക്ഷ

Published : 10th November 2017 | Posted By: fsq

 

ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ഇന്നു കര്‍ണാടകയില്‍ ആഘോഷിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ടിപ്പുജയന്തി ആഘോഷിക്കുന്നതിനെതിരേ സംഘപരിവാരം രംഗത്തുവന്ന സാഹചര്യത്തില്‍ ബംഗളൂരു നഗരത്തില്‍ വന്‍ സുരക്ഷാസന്നാഹമൊരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രയല്ലാതെ മറ്റ് പ്രകടനങ്ങള്‍ അനുവദിക്കില്ലെന്ന് ബംഗളൂരു പോലിസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ അറിയിച്ചു. സംസ്ഥാന റിസര്‍വ്ഡ് പോലിസിന്റെ 30 കമ്പനികളെയും സായുധസേനയുടെ 25 കമ്പനികളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതുവരെ ആരെയും കരുതല്‍ തടങ്കലില്‍ വച്ചിട്ടില്ല. ആവശ്യമായി വരുന്നുവെങ്കില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക