|    Aug 24 Thu, 2017 4:49 am
FLASH NEWS

ടിപ്പറുകള്‍ പോകുന്നതിനായി ക്വാറി ഉടമ തോട് കൈയേറി റോഡ് നിര്‍മിച്ചു

Published : 10th August 2017 | Posted By: fsq

 

മുക്കം: കാരശേരി ഗ്രാമപ്പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ആദംപടിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ക്രഷര്‍ യൂനിറ്റിനെതിരേ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിച്ചു. നിലവില്‍ 6 മീറ്ററില്‍ വീതി കുറവുള്ള റോഡില്‍ 10 ടണ്ണില്‍ കൂടുതല്‍ ഭാരം വഹിച്ചുള്ള വാഹനങ്ങള്‍ ഓടാന്‍ പാടില്ലന്നാണ് നിയമം. ഈ നിയമം പാലിക്കപ്പെടുന്നില്ലന്ന് മാത്രമല്ല നെല്ലിക്കാപറമ്പില്‍ ക്വാറിയിലേക്കുള്ള റോഡ് മൂന്നര മീറ്റര്‍ എന്നാണന്നിരിക്കെ പലയിടത്തും അഞ്ചും ആറും മീറ്ററായി ക്വാറി ഉടമ കെട്ടിയെടുത്തതായി നാട്ടുകാര്‍ പറയുന്നു. വലിയ ടിപ്പറുകള്‍ ക്ക് സൗകര്യപ്രദമായി പോവാനാണിതെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ നടത്തിയ പരിശോധനയില്‍ കയ്യേറ്റം കണ്ടത്തുകയായിരുന്നു. പ്രദേശത്തെ കൈതോട് കയ്യേറിയാണ് റോഡ് വീതി കൂട്ടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ പഞ്ചായത്തധികൃതര്‍ നിര്‍ദേശം നല്‍കി. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സംഘവും എത്തിയിരുന്നു. കഴിഞ്ഞ മാസവും കയ്യേറ്റത്തിനെതിരെ നാട്ടുകാര്‍ ക്രഷറിലേക്കുള്ള റോഡില്‍ ടിപ്പറുകള്‍ തടഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക