|    Nov 19 Sun, 2017 6:48 am
FLASH NEWS

ടിപ്പറുകള്‍ക്ക് മെറ്റല്‍ നല്‍കുന്നില്ലെന്ന്‌ ; തൊഴിലാളികള്‍ ക്രഷര്‍ ഉപരോധിച്ചു

Published : 3rd August 2017 | Posted By: fsq

 

മാനന്തവാടി: പടിഞ്ഞാറത്തറ അത്താണി കരിങ്കല്‍ ക്രഷര്‍ ടിപ്പര്‍ തൊഴിലാളികള്‍ ഉപരോധിച്ചു. പുറമെ നിന്നുള്ള ടിപ്പറുകള്‍ക്ക് മെറ്റല്‍ നല്‍കാന്‍ ക്രഷര്‍ ഉടമ കാണിക്കുന്ന വിമുഖതയ്‌ക്കെതിരേയായിരുന്നു തൊഴിലാളികളുടെ സമരം. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ടിപ്പറുകളാണ് നിത്യവും മെറ്റലിനായി ഇവിടെയെത്തുന്നത്. എന്നാല്‍, ഒരു ദിവസം 30 ടിപ്പര്‍ മെറ്റല്‍ മാത്രമാണ് ക്രഷറില്‍ നിന്നു നല്‍കുന്നത്. ഇതില്‍ ഏറിയ പങ്കും സ്ഥാപന ഉടമയുടെ സ്വന്തം വാഹനങ്ങള്‍ക്കാണ്. രാവിലെ മുതല്‍ വൈകീട്ട് വരെ മെറ്റലിനായി കാത്തുനില്‍ക്കുന്ന ടിപ്പറുകളെ ക്രഷര്‍ കോംപൗണ്ടിനുള്ളില്‍ പ്രവേശിക്കാന്‍ പോലും ഉടമ അനുവദിക്കുന്നില്ല. റോഡരികില്‍ ടിപ്പറുകള്‍ നിര്‍ത്തിയിടുന്നതു പ്രദേശവാസികള്‍ക്കും ദുരിതമാവുന്നു. ഈ സാഹചര്യത്തിലാണ് ടിപ്പര്‍ തൊഴിലാളികള്‍ സംയുക്തമായി ക്രഷര്‍ ഉപരോധിച്ചത്. ടിപ്പറുകള്‍ ക്രഷര്‍ കോംപൗണ്ടില്‍ കയറ്റിയായിരുന്നു ഉപരോധം. അനുകൂല തീരുമാനമുണ്ടായാല്‍ മാത്രമേ സമരം പിന്‍വലിക്കുകയുള്ളൂവെന്നു സമരക്കാര്‍ പറഞ്ഞു. വി ജി ഷിബു, എബിന്‍ മുട്ടപ്പള്ളില്‍, കെ എം ജിജോ, നൗഷാദ്, സാദിഖ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക