|    Nov 19 Sun, 2017 4:02 pm
FLASH NEWS

ടിപ്പറുകളുടെ അമിത ലോഡ് നിയന്ത്രിക്കാന്‍ ഉടമകളുടെ സംഘടന രംഗത്ത്

Published : 9th August 2017 | Posted By: fsq

 

മുക്കം: നിരവധി ക്വാറികളും ക്രഷറുകളും എംസാന്റ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന മലയോര മേഖലയില്‍ ടിപ്പര്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ അമിതഭാരം കയറ്റുന്ന ടിപ്പറുകള്‍ക്കെതിരേ കര്‍ശന നടപടിയുമായി ഉടമകളുടെ സംഘടനയായ ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് എക്യുപ്‌മെന്റ് ഓണേഴ്‌സ് ആന്റ് ഓപറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത്. അമിത ലോഡ് കയറ്റി പോവുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുക്കം മേഖല പ്രസിഡന്റ് നിഷാബ് മുല്ലോളി പറഞ്ഞു. സംഘടന നടത്തിയ പഠനത്തില്‍ അമിത ലോഡ് കയറ്റിയ വാഹനങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമെന്നും റോഡ് തകരാന്‍ കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്താംതിയ്യതി മുതല്‍ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ഏറ്റവുമധികം ടിപ്പറുകള്‍ ഒരു ദിവസം കടന്നു പോവുന്ന മുക്കത്ത് സംസ്ഥാന പാതയിലെ പാലത്തിനും അമിത ലോഡ് കയറ്റിയ ടിപ്പര്‍ ലോറികള്‍ ഭീഷണിയാണ്. 50 വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണിത്.അതെസമയം ചില വലിയ കമ്പനികളുടെ ടിപ്പറുകള്‍ യാതൊരുവിധ നിയമങ്ങളും പാലിക്കാതെ റോഡില്‍ ചീറിപാഞ്ഞിട്ടും നടപടിയില്ലെന്നും സംഘടനക്ക് പരാതിയുണ്ട്. വാഹനങ്ങളില്‍ ചില പ്രത്യേക ചിഹ്നംപതിച്ച് കഴിഞ്ഞാല്‍ റോഡ് ചെക്കിങും നടത്താറില്ല. അതെസമയം അപകടങ്ങള്‍ തുടര്‍ക്കഥയായ മലയോര മേഖലയില്‍ ടിപ്പറുകള്‍ക്കെതിരേ നടപടി തുടങ്ങിയ സാഹചര്യത്തില്‍ മറുതന്ത്രവുമായി ടിപ്പര്‍ ഉടമകളും രംഗത്തെത്തി. ബാലുശേരി, താമരശേരി, ഉള്ള്യേരി, കൊയിലാണ്ടി ഭാഗങ്ങളില്‍ അനധികൃത സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിച്ച് ഇവിടെ സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. മുക്കം മേഖലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക