|    Oct 17 Tue, 2017 5:57 am
FLASH NEWS

ടിപ്പറില്‍ കടത്തുകയായിരുന്ന കറപ്പത്തോല്‍ പിടികൂടി

Published : 1st October 2017 | Posted By: fsq

 

പടിഞ്ഞാറത്തറ: ടിപ്പര്‍ ലോറിയില്‍ താമരശ്ശേരിയിലേക്ക് കടത്തുകയായിരുന്ന കറപ്പത്തോലും കുളിര്‍മാവിന്‍ തോലും ഡാം പരിസരത്ത്് വച്ചു പടിഞ്ഞാറത്തറ പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി അരയറ്റകുന്ന് വീട്ടില്‍ മമ്മൂട്ടി (62), അമ്പായത്തോട് സ്വദേശികളായ തണ്ടോറ വീട്ടില്‍ പി കെ ബാബു (46), പുത്തന്‍വീട്ടില്‍ ലത്തീഫ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെയാണ് ലോറിയില്‍ ചാക്കുകെട്ടുകളിലായി കടത്തുകയായിരുന്ന കറപ്പത്തോലും കുളിര്‍മാവിന്‍ തോലും പിടികൂടിയത് 15 ചാക്ക് കറപ്പത്തോലും 11 ചാക്ക് കുളില്‍മാവിന്‍ തോലുമാണ് കടത്താന്‍ ശ്രമിച്ചത്. പ്രതികള്‍ ഉപയോഗിച്ച കെഎല്‍ 10 എ ജി 992 നമ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറത്തറ സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ കെ ടി ബാബു, ഡ്രൈവര്‍ വിജയന്‍, ഹോംഗാര്‍ഡ് ജോസ് വര്‍ഗീസ് പോലിസ് സംഘത്തിലുണ്ടായിരുന്നു. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക