|    May 25 Thu, 2017 5:10 am
FLASH NEWS

ടിപ്പറിനടിയില്‍പെട്ട് പതിനൊന്നുകാരന് പരിക്ക്

Published : 28th April 2016 | Posted By: SMR

ആമ്പല്ലൂര്‍: മുപ്ലിയത്ത് കരിങ്കല്‍ കയറ്റിവന്ന ടിപ്പറിനടിയില്‍പ്പെട്ട് സൈക്കിള്‍ യാത്രികനായ പതിനൊന്നുകാരന് ഗുരുതര പരിക്ക്. ഉപ്പൂഴി പന്തല്ലൂര്‍ വീട്ടില്‍ ജോയിയുടെ മകന്‍ ജെല്‍വിനാണ് പരിക്കേറ്റത്. ടിപ്പറിടിച്ച് വീണ കുട്ടിയുടെ കാലിലൂടെ ലോറി കയറിയിറങ്ങി.
ഗുരുതര പരിക്കേറ്റ ജെല്‍വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പള്ളിയില്‍ പോയി തിരികെ വരുമ്പോള്‍ മുപ്ലിയം സെന്ററിന് സമീപം സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ ബസിന്റെ അരികിലിടിച്ച് മറിയുകയും ഇതുവഴി വന്ന ടിപ്പര്‍ കുട്ടിയുടെ കാലില്‍ കയറിയിറങ്ങുകയുമായിരുന്നു.
സമീപത്തെ ഓട്ടോ തൊഴിലാളികളാണ് പരിക്കേറ്റ ജെല്‍വിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. വരന്തരപ്പിള്ളി പേ ാലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day