|    Dec 18 Mon, 2017 1:18 am
FLASH NEWS

ടിപ്പറിടിച്ച് പോലിസുകാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Published : 30th April 2016 | Posted By: SMR

കാഞ്ഞങ്ങാട്: മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പോലിസുകാരെ ടിപ്പര്‍ ലോറിയിടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. ടിപ്പര്‍ ലോറിയുടെ ആര്‍സി ഉടമ പടന്നക്കാട്, ഒഴിഞ്ഞ വളപ്പിലെ പ്രശാന്ത് (32) ഡ്രൈവര്‍ മീനാപ്പീസ് കടപ്പുറത്തെ ഇര്‍ഫാന്‍ (28)എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍ അറസ്റ്റ് ചെയ്തത്. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തു കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സുരേഷ് കുമാര്‍ (32), കാസര്‍കോട് എആര്‍ ക്യാംപിലെ രതീഷ് (30) എന്നിവര്‍ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്.
മോഷണക്കേസ് പ്രതി അറസ്റ്റില്‍
ബദിയടുക്ക: ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പട്ടാപ്പകല്‍ അരലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. തളങ്കര ബാങ്കോട്ടെ മുഹമ്മദ് അര്‍ഫാസി(22)നെയാണ് ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് ഉച്ചക്ക് കന്യാപ്പാടിയിലാണ് കവര്‍ച്ച.
തിമോത്തി ഡിസൂസ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss