പയ്യന്നൂര്‍: പയ്യന്നൂര്‍ ഏരിയാ ലോറി ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടിപ്പര്‍ ലോറി പണിമുടക്ക് മറ്റ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ ചരല് മണ്ണ് കയറ്റുന്ന ലോറികളാണ് പണിമുടക്കുന്നത്. ഇന്നുമുതല്‍ മറ്റ് നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കൂടി പണിമുടക്കും. പയ്യന്നൂര്‍, പെരിങ്ങോം, പഴയങ്ങാടി, പരിയാരം പോലിസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന കരിവെള്ളൂര്‍, പെരള, കടന്നപ്പള്ളി, പാണപ്പുഴ, പെരിങ്ങോം, വയക്കര, ചെറുപുഴ, കുഞ്ഞിമംഗലം, രാമന്തളി, മാട്ടൂല്‍, മാടായി, ഏഴോം ഗ്രാമ പഞ്ചായത്തുകളിലെ ചരല് മണ്ണ് കയറ്റുന്ന ലോറികളാണ് കഴിഞ്ഞ 12 മുതല്‍ പണിമുടക്കുന്നത്.
ഇന്നു മുതല്‍ ജില്ലി, മണല്‍ തുടങ്ങിയവ കയറ്റുന്ന വാഹനങ്ങളും പണിമുടക്കും. വാഹനങ്ങള്‍ക്കെതിരെ പോലിസ്, റവന്യു ഉദ്യോഗസ്ഥരുടെ അന്യായമായ അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ കെ ബാലചന്ദ്രന്, പി ചന്ദ്രന്, വി വി നാരായണന്, യു പത്മനാഭന് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.