|    Jan 17 Tue, 2017 8:19 am
FLASH NEWS

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാതായി

Published : 14th July 2016 | Posted By: SMR

പുതുക്കാട്: ദേശീയപാത കുറുമാലി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി പോയി. ലോറിയുടെ ഡ്രൈവര്‍ ചിറ്റിശ്ശേരി സ്വദേശി പാണയേങ്ങാടന്‍ വീട്ടില്‍ ഫ്രാന്‍സീസ് മകന്‍ വിനു (25) നെ കാണാതായി.
ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. ലോറിയില്‍ ഡ്രൈവറെ കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. രാവിലെ 7.40 ഓടെയാണ് പുതുക്കാട് പോലിസില്‍ വിവരം അറിഞ്ഞത്.
പാലത്തിന്റെ കൈവരി തകര്‍ന്നു കിടക്കുന്നത് കണ്ട യാത്രക്കാരാണ് പോലിസില്‍ വിവരം അറിയിച്ചത്. പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറിയില്‍ നിന്നും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ലോറി പുഴയിലേക്ക് മറിഞ്ഞയുടന്‍ ഡ്രൈവര്‍ വെളളത്തിലേക്ക് ചാടിയതാണോ എന്നും പോലിസ് സംശയിക്കുന്നു.
െ്രെഡവര്‍ ഒഴുക്കില്‍ പെട്ട് പോയതാണോ എന്നും സംശയിക്കുന്നുണ്ട്.പുഴയില്‍ ജലനിരപ്പും ഒഴുക്കും കൂടിയത്  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. തൃശൂരില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുന്നുണ്ട്. ചിറ്റിശ്ശേരിയിലെ സിമന്റ് കട്ട നിര്‍മിക്കുന്ന കമ്പനിയിലെ ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
പാറ പൊടി എടുക്കുന്നതിനായി  പുലര്‍ച്ചെ നാല് മണിയോടെയാണ് വിനു ലോറി എടുത്ത് വെള്ളിക്കുളങ്ങരയിലേക്ക് പോയത്.
ആ സമയത്ത് ലോറിയില്‍ വിനു മാത്രം ഉണ്ടായിരുന്നുള്ളു എന്ന് ലോറി ഉടമ പോലിസില്‍ മൊഴി നല്‍കി.പാലത്തിന്റെ ഫുട്പാത്തിന് ഉയരം കുറഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. പാലത്തില്‍ മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക