|    Jul 21 Sat, 2018 1:05 pm
FLASH NEWS

ടിപ്പര്‍ ലോറി കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ച് മൂന്നുപേര്‍ക്കു പരിക്ക്

Published : 27th September 2017 | Posted By: fsq

 

കോന്നി: ടിപ്പര്‍ ലോറി കെഎസ്ആര്‍ടിസി ബസ്സില്‍ തട്ടി മൂന്നുപേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജോണ്‍ തോമസ്, യാത്രക്കാരായ മലയാലപ്പുഴ സ്വദേശി അനുരാജ് (14), സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മാമൂട് തടിമില്ലിന് സമീപമാണ് അപകടം. പത്തനംതിട്ടയില്‍ നിന്ന് പത്തനാപുരത്തിന് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ടിപ്പര്‍ ലോറിയുടെ പിന്‍വശം ബസ്സിന്റെ ഗ്ലാസില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്നിലെ ഗ്ലസ് തകര്‍ന്നു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss