|    Nov 24 Fri, 2017 5:39 am
FLASH NEWS

ടിപ്പര്‍ ഡ്രൈവര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കും

Published : 11th August 2017 | Posted By: fsq

 

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് സംസ്ഥാനത്തെ ടോറസ്, ടിപ്പര്‍ ഡ്രൈവര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാക്കുവാന്‍ തീരുമാനിച്ചതായി ഓള്‍ കേരള ഹെവി എക്യൂപ്‌മെന്റ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. അമിതഭാരം കയറ്റുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നടത്തുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റയുമായ കെ കെ ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. ലോഡുമായി വരുന്ന ലോറികള്‍ വഴിയരികില്‍ തടഞ്ഞു നിര്‍ത്തി അമിതഭാരം കയറ്റിയെന്നാരോപിച്ച് ഡ്രൈവര്‍മാരില്‍ നിന്ന് പതിനായിരക്കണക്കിന് രൂപ പിഴയീടാക്കുന്നതിന് പുറമേ പലരുടെയും ലൈസന്‍സ് അന്യായമായി റദ്ദ് ചെയ്യുന്ന ഘട്ടത്തിലാണ് സമരം നടത്തുവാന്‍ തീരുമാനിച്ചത്. വാഹന ഉടമകളുടെ നിര്‍ബന്ധത്തിന് വഴങ്ങി അമിതമായി ലോഡ് കയേറ്റണ്ടി വരുമ്പോള്‍ ദിവസക്കൂലിക്ക് വേണ്ടി മാത്രം പണിയെടുക്കുന്ന ഡ്രൈവര്‍മാരെ ഉപദ്രവിക്കുന്ന നടപടി അന്യായമാണ്. മോട്ടോര്‍ ഗതാഗത വകുപ്പിന്റെ നടപടികള്‍ക്കെതിരേ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കാക്കനാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും സംഘടന അറിയിച്ചു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ഷിബു മലയില്‍, വൈക്കം നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക