|    Feb 28 Tue, 2017 4:39 am
FLASH NEWS

ടിപ്പര്‍ലോറി ഓട്ടോ സ്റ്റാന്‍ഡില്‍ ഇടിച്ച് കയറി; ആറു പേര്‍ക്ക് പരിക്ക്

Published : 1st December 2016 | Posted By: SMR

കക്കട്ടില്‍: അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മീത്തലെ തയ്യുള്ളതില്‍ ബാലകൃഷ്ണന്‍, കായക്കൊടി ശ്യാമള, പാലൊളി ദേവി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തറമ്മല്‍ താഴക്കുനി നാരായണി, പാറപ്പൊയി ല്‍ നാരായണി, കൂമുള്ളതില്‍ ലീല, എന്നിവരെ കുറ്റിയാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് നാലോടെയാണ് കല്ലാച്ചി ഭാഗത്തു നിന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്‍ കയറ്റിയെത്തിയ ലോറി അപകടമുണ്ടാക്കിയത്. കെവീസ് ടെലിഷോപ്പിനടുത്ത് നിര്‍ത്തി ആളെ ഇറക്കുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാരുടെ ദേഹത്തേക്ക് മറിഞ്ഞു.ഓട്ടോറിക്ഷയും തൊട്ടടുത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ന്നു. ഓട്ടോറിക്ഷയ്ക്ക് ഉള്ളില്‍ ആയിരുന്നു ബാലകൃഷ്ണന്‍. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അങ്ങാടിയില്‍ ഉള്ള തിരക്കേറിയ സമയത്തായിരുന്നു അപകടം. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ഓടിക്കുടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day