|    Jul 20 Thu, 2017 10:24 pm
FLASH NEWS
Home   >  News now   >  

ടിപി സെന്‍കുമാറിന്റെ ഹരജി തള്ളി

Published : 21st July 2016 | Posted By: sdq

കൊച്ചി: പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ ഹരജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സര്‍ക്കാര്‍ തീരുമാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ശമ്പളത്തില്‍ മാറ്റം വരുത്തന്‍ പാടില്ലെന്നും ഹരജി തള്ളികൊണ്ട് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജിയാണ് ഇപ്പോള്‍ ട്രൈബ്യൂണല്‍ തള്ളിയിരിക്കുന്നത്.
അഭിഭാഷകരുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക