|    Feb 24 Sat, 2018 11:44 am
FLASH NEWS
Home   >  Kerala   >  

ടിപി സെന്‍കുമാറിന്റെ പുനര്‍നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Published : 5th May 2017 | Posted By: mi.ptk

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഉത്തരവ് നാളെ പുറത്തിറങ്ങും. സെന്‍കുമാര്‍ വിഷയത്തില്‍ കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടികളുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ സെന്‍കുമാര്‍ എപ്പോള്‍ ചുമതലയേല്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ പറഞ്ഞു.
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കണമെന്നുള്ള സുപ്രീംകോടതി  ഉത്തരവ് വൈകിപ്പിച്ചതില്‍ കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കോടതി ഇന്ന് പറഞ്ഞിരുന്നു. വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയും കോടതി തള്ളിയിരുന്നു. ഹരജി സമര്‍പ്പിച്ചത് തന്നെ തെറ്റായ നടപടിയാണെന്ന് പറഞ്ഞ കോടതി, 25,000 രൂപ സര്‍ക്കാര്‍ പിഴയടക്കണമെന്നും ഉത്തരവിട്ടിരുന്നു.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്ന് കാണിച്ച് ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതിന് മുന്‍പ് നിയമനം നല്‍കിയില്ലെങ്കില്‍ അത് സര്‍ക്കാരിനെതിരായ കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിലാണ് നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss