|    Aug 21 Mon, 2017 12:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ടിന്‍ടിന്‍ കോമിക് സ്ട്രിപ് ലേലത്തില്‍ വിറ്റത് 15.5 ലക്ഷം യൂറോയ്ക്ക്

Published : 21st November 2016 | Posted By: SMR

പാരിസ്: ദ അഡ്വഞ്ചേഴ്‌സ് ഓഫ് ടിന്‍ടിന്‍ കോമിക് പരമ്പരയ്ക്കായി ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ് ഹെര്‍ജ് തയ്യാറാക്കിയ ചിത്രീകരണം ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയായ 15.5 ലക്ഷം യൂറോയ്ക്ക്. എക്‌സ്‌പ്ലോറേഴ്‌സ് ഓണ്‍ ദ മൂണ്‍ എന്ന കോമിക്കിനായി ചൈനീസ് ഇങ്ക് ഉപയോഗിച്ച് വരച്ച 50 സെന്റിമീറ്റര്‍ നീളവും 35 സെന്റീമീറ്റര്‍ വീതിയുമുള്ള ചിത്രീകരണമാണ് റെക്കോഡ് തുകയ്ക്ക് വിറ്റതെന്ന് ലേലം നടത്തിയ പാരിസിലെ ആക്ചൂറിയല്‍ ഓക്ഷന്‍ ഹൗസ് അറിയിച്ചു.
സാഹസിക കോമിക്കിലെ പ്രധാന കഥാപാത്രം ടിന്‍ടിന്‍ എന്ന മാധ്യമപ്രവര്‍ത്തകനും സുഹൃത്ത് കാപ്റ്റന്‍ ഹാഡോകും സഹചാരിയായ സ്‌നോയി എന്ന നായ്ക്കുട്ടിയും ബഹിരാകാശ വസ്ത്രങ്ങള്‍ ധരിച്ച് ചന്ദ്രനിലൂടെ നടക്കുന്നതിന്റേതാണ് ചിത്രങ്ങള്‍. ഏഴു ലക്ഷത്തിനും ഒമ്പതുലക്ഷത്തിനുമിടയ്ക്കുള്ള തുകയ്ക്ക് ചിത്രം വിറ്റുപോവുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍, പ്രതീക്ഷകളെയെല്ലാം തെറ്റിച്ചാണ് ഇപ്പോള്‍ 15.5 ലക്ഷത്തിലെത്തിയതെന്നും ആക്ചൂറിയല്‍ അധികൃതര്‍ അറിയിച്ചു.
ഒരു ഒറ്റ കോമിക് സ്ട്രിപിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്. സവിശേഷമായ ഒരു ചിത്രത്തിന് സവിശേഷമായ വില ലഭിച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
1954ല്‍ പുറത്തിറങ്ങിയ എക്‌സ്‌പ്ലോറേഴ്‌സ് ഓണ്‍ ദ മൂണ്‍ ഹെര്‍ജിന്റെ മാസ്റ്റര്‍പീസുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. നേരത്തേ 2012ല്‍ നടന്ന ഒരു ലേലത്തില്‍ ഹെര്‍ജിന്റെ 1932ല്‍ പുറത്തുവന്ന ടിന്‍ടിന്‍ ഇന്‍ അമേരിക്ക കോമിക്കിലെ ചിത്രങ്ങള്‍ക്ക് 13ലക്ഷം യൂറോ ലഭിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക