|    Jul 21 Sat, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ടിക്കറ്റ് ബുക്കിങ് : വാര്‍ത്ത തെറ്റെന്ന് റെയില്‍

Published : 24th September 2017 | Posted By: fsq

 

വേന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതടക്കം ഏതാനും ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നത് നിരോധിച്ചെന്ന റിപോര്‍ട്ടുകള്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) നിഷേധിച്ചു.  റെയില്‍വേ യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ഏതു ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാമെന്ന് ഐആര്‍സിടിസി അറിയിച്ചു. ഏതു ബാങ്കിന്റെ കാര്‍ഡുകളും ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും ഓണ്‍ലൈന്‍ മുഖേന ബുക്ക്‌ചെയ്യുന്നതിന് യാതൊരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് പങ്കുവയ്ക്കാത്ത ബാങ്കുകള്‍ക്ക് ഐആര്‍സിടിസിയുമായി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ഇന്നലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറാ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂവെന്നും ഐആര്‍സിടിസി അറിയിച്ചുവെന്നുമായിരുന്നു വാര്‍ത്ത. ബുക്ക് ചെയ്യുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന തുകയുടെ പകുതി ഐആര്‍സിടിസിയുമായി പങ്കുവയ്ക്കണമെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നെങ്കിലും ബാങ്കുകള്‍ അത് അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഐആര്‍സിടിസിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്ത എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ കാര്‍ഡ് പേമെന്റ് സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആലോചിച്ചത്. ഇതേതുടര്‍ന്ന് ഐആര്‍സിടിസിയുമായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന.  ക്യാഷ് വാലറ്റ്, ഇഎംഐ, ഐആര്‍സിടിസി പ്രീ പെയ്ഡ്, ക്യാഷ് കാര്‍ഡ് വാലറ്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ ഏഴു മാര്‍ഗങ്ങളിലൂടെയാണ് നിലവില്‍ ട്രെയിന്‍ ബുക്ക് ചെയ്യാന്‍ പണമടയ്ക്കാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss