|    Mar 27 Mon, 2017 6:20 am
FLASH NEWS

ടിക്കറ്റ് ബുക്കിങിനൊപ്പം മുറിയും ഭക്ഷണവും ഇന്‍ഷുറന്‍സും

Published : 25th February 2016 | Posted By: G.A.G

food-on-train

ന്യൂഡല്‍ഹി : റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തുമെന്ന് റെയില്‍ ബജറ്റില്‍ പ്രഖ്യാപനം.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഇനി റെയില്‍വേയുടെ വിശ്രമമുറികളും മണിക്കൂര്‍ അടിസ്ഥാനത്തില്‍ ബുക്ക് ചെയ്യാം. ടിക്കറ്റ്് ബുക്ക്് ചെയ്യുമ്പോള്‍ ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും യാത്രക്കാരന് ആവശ്യപ്പെടാം.

വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരമുള്ള ട്രെയിന്‍ എത്തുന്നതും പുറപ്പെടുന്നതും യാത്രക്കാരനെ അറിയിക്കുന്നതിനായി എസ്.എം.എസ് അലര്‍ട്ട് സംവിധാനം നടപ്പാക്കും.പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്നും സുരേഷ് പ്രഭു അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക