|    Nov 21 Wed, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ടിക്കറ്റ് നിഷേധിച്ചു; ബിജെപി നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി

Published : 9th November 2018 | Posted By: kasim kzm

ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുതി ര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ്‌സിങാണ് കോണ്‍ഗ്രസ്സില്‍ ചേ ര്‍ന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തെ ഹോഷംഗാബാദ് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഹോഷംഗാബാദ് മണ്ഡലത്തില്‍ സ്വാധീനമുള്ള സിങ് 1998ല്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങിനെ പരാജയപ്പെടുത്തിയിരുന്നു. ഹോഷംഗാബാദില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയ കോണ്‍ഗ്രസ്സിന് സിങ് നന്ദി പറഞ്ഞു.
ബിജെപി ടിക്കറ്റ് നിഷേധിച്ച സര്‍താജ്‌സിങ് മൂന്നാമത്തെ പട്ടികയില്‍ പേരില്ലാത്തതിനാല്‍ പരസ്യമായി ദുഃഖം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. 77കാരനായ അദ്ദേഹം ഹോഷംഗാബാദ് ജില്ലയിലെ സോണി-മാല്‍വ സീറ്റില്‍ നിന്ന് രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 32 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്. ആറു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതിലൊന്ന് സിങിന്റെ മണ്ഡലമായ സോണി-മാല്‍വയാണ്.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ തന്റെ പേരില്ലെന്നറിഞ്ഞ് അനുയായികളില്‍ നിന്ന് കണ്ണീര്‍ മറച്ചുപിടിക്കാന്‍ അദ്ദേഹം മുഖംപൊത്തി. സോണി-മാല്‍വയി ല്‍ മല്‍സരിക്കാന്‍ ഇത്തവണ സിങിന് സീറ്റ് നല്‍കില്ലെന്ന് ബിജെപി അദ്ദേഹത്തെ അറിയിച്ചുവെന്നാണ് അനുയായികള്‍ പറയുന്നത്. പ്രായാധിക്യംമൂലം ബാബുലാല്‍ ഗൗറിനൊപ്പം സിങിനെയും 2016ല്‍ മധ്യപ്രദേശ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss