|    Jul 25 Tue, 2017 4:11 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

ടിക്കറ്റ് നിഷേധം: അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം

Published : 2nd October 2016 | Posted By: SMR

മധുര: തമിഴ്‌നാട്ടില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അണ്ണാ ഡിഎംകെ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉസിലാംപെട്ടി നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ബാലമുരുകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ബാലമുരുകന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രിയില്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ ബാലമുരുകനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക