|    Jul 26 Wed, 2017 2:35 pm
FLASH NEWS

ടിക്കറ്റു വില്‍പ്പന കൗണ്‍സിലര്‍മാരുടെ അറിവോടെയെന്ന് ആക്ഷേപം

Published : 12th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: നഗരത്തിലെ സിനിമാ തിയേറ്ററുകളില്‍ പുതിയ സിനിമ റിലീസ് ആവുന്ന ദിവസം പത്തിരട്ടി വിലയ്ക്കു ടിക്കറ്റു വില്‍പ്പന നടത്തുന്നതിനു പിന്നില്‍ ചില നേതാക്കളുടെ ഒത്താശയുള്ളതായി ആരോപണം. നാലു ടിക്കറ്റില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഒരാള്‍ക്കു ഒരേ സമയം നല്‍കില്ലെന്നാണ് വ്യവസ്ഥയെങ്കിലും പലപ്പോഴും അതു കൃത്യമായി പാലിക്കപ്പെടാറില്ല. ഇതിനു പിന്നില്‍ വന്‍ അഴിമതിയുള്ളതായും പറയുന്നു. 103 രൂപയുടെ ടിക്കറ്റു 500 രൂപയ്ക്കുവരെയാണ് വില്‍ക്കുന്നത്. അതിന്റെ ഒരുഭാഗം തിയേറ്ററുമായി ബന്ധപ്പെട്ടവര്‍ക്കും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. റിലീസ് ആവുന്ന ദിവസം ചില കൗണ്‍സിലര്‍മാര്‍ തിയേറ്റര്‍ അധികാരികളെ വിളിച്ച് ആവശ്യത്തിനു ടിക്കറ്റുകള്‍ തങ്ങളുടെ ആളിനു നല്‍കണമെന്നു പറയാറുണ്ടെന്നും കൊടുത്തില്ലെങ്കില്‍ തിയേറ്റര്‍ അടച്ചിടേണ്ടിവരുമെന്നു മുന്നറിയിപ്പും നല്‍കാറുണ്ടെന്നും പറയുന്നു. ഇതുപേടിച്ച് അവരുടെ ആള്‍ക്കാര്‍ ആവശ്യപ്പെടുന്ന ടിക്കറ്റുകള്‍ മുഴുവനും നല്‍കുകയാണ് പതിവ്. ഇത്തരം ടിക്കറ്റുകള്‍ പുറത്തു കരിഞ്ചന്തയില്‍ വിറ്റാല്‍ നടപടിയെടുക്കാന്‍ നിയമമില്ലെന്നാണ് പോലിസിന്റെ അഭിപ്രായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക