|    Jul 28 Fri, 2017 10:30 pm
FLASH NEWS
Home   >  Kerala   >  

ടിഎ റസാഖിന് നാടിന്റെ യാത്രാമൊഴി

Published : 16th August 2016 | Posted By: mi.ptk

razakke-2

മലപ്പുറം: അന്തരിച്ച ടിഎ റസാഖിന്റെ മൃതദേഹം കൊണ്ടോട്ടി തുറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പുലര്‍ച്ചെ മൂന്ന് മണിമുതല്‍ എട്ടുമണി വരെ തുറക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. എട്ടുമണിമുതല്‍ പത്ത് മണിവരെ കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലും പൊതുദര്‍ശനത്തിന് വച്ചു. പ്രിയ തിരക്കഥാകൃത്തിന് യാത്രയയപ്പ് നല്‍കാന്‍ നിരവധയാളുകളാണ് എത്തിയത്.

razakke-1

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സംവിധായകന്‍ സിബി മലയില്‍, നടന്‍മാരായ വിനീത്, മുസ്തഫ, നാരായണന്‍ നായര്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി, ടിവി ഇബ്രാഹിം എംഎല്‍എ മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക