|    Oct 22 Mon, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ടിഎന്‍ജി പുരസ്‌കാരം എം ആര്‍ രാജഗോപാലിന്

Published : 26th January 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ടിഎന്‍ ഗോപകുമാറിന്റെ ഓര്‍മക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ പ്രഥമ ടിഎന്‍ജി പുരസ്‌കാരം പാലിയം ഇന്ത്യാ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാലിന്. സാന്ത്വന ചികില്‍സാരംഗത്തെ പതിറ്റാണ്ടുകള്‍ നീണ്ട സമര്‍പ്പിത ജീവിതത്തിനാണ് പുരസ്‌കാരം. ഡോ. എം വി പിള്ള, ഡോ. ബി ഇക്ബാല്‍, ജേക്കബ് പുന്നൂസ്, ഡോ. പി എം വാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയ പുരസ്‌കാരം ഈ മാസം 30നു തിരുവനന്തപുരത്ത്  നടക്കുന്ന ടിഎന്‍ജി അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും. 30നു വൈകീട്ട് 5നു ടാഗൂര്‍ ഹാളിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ വൈസ് ചെയര്‍മാനും സുപ്രിംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പുരസ്‌കാരം സമ്മാനിക്കും. ദി ഹിന്ദു എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം മുഖ്യപ്രഭാഷണം നടത്തും. ഡോ. എം വി പിള്ള പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. ടിഎന്‍ജി ഓര്‍മപ്പുസ്തകം സക്കറിയ പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തും. ടിഎന്‍ജിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss