|    Jan 18 Wed, 2017 11:17 am
FLASH NEWS

ടിഎം കൃഷ്ണയ്ക്കും ബെസ് വാദ വില്‍സണും മാഗ്‌സസെ പുരസ്‌കാരം

Published : 27th July 2016 | Posted By: mi.ptk

magsase

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക് 2016ലെ മാഗ്‌സസെ പുരസ്‌കാരം. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മാഗ്‌സസെയുടെ ഓര്‍മ്മയ്ക്കായി ഫിലിപ്പീന്‍സ് സര്‍ക്കാരാണ് പുരസ്‌കാരം നല്‍കുന്നത്. ദക്ഷിണേന്ത്യന്‍ സംഗീതഞ്ജന്‍ ടിഎം കൃഷ്ണ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെസ് വാദ വില്‍സണ്‍ എന്നിവര്‍ക്കാണ് ദ രമണ്‍ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്.പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം,സര്‍ക്കാര്‍ സേവനം,സമാധാനം എന്നീ മേഖലകളിലെ പ്രമുഖര്‍ക്കാണ് ‘ഏഷ്യയിലെ നോബല്‍’ എന്നറിയപ്പെടുന്ന പുരസ്‌കാരം നല്‍കുന്നത്.
മാനുഷിക മഹത്വത്തിനായുള്ള പരിശ്രമങ്ങള്‍ക്കാണ് കര്‍ണാടകയിലെ ദലിത് കുടുംബത്തില്‍ ജനിച്ച ബെസ് വാദ വില്‍സണെ പുസ്‌കരാം നല്‍കിയത്. ചെന്നൈ സ്വദേശിയായ കര്‍ണാടക സംഗീതഞ്ജന്‍ ടിഎം കൃഷ്ണ സാംസ്‌കാരിക മേഖലയ്ക്ക് നല്‍കിയ സാമൂഹിക സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്.
മദര്‍ തെരേസ, ആചാര്യ വിനോബാ ഭാവെ, ജയപ്രകാശ് നാരായണന്‍, ബാബാ ആംതെ, അരുണ്‍ ഷൂറി, ടിഎന്‍ ശേഷന്‍, കിരണ്‍ ബേദി, മഹാശ്വേതാ ദേവി, വര്‍ഗീസ് കുര്യന്‍, കുഴന്തൈ ഫ്രാന്‍സിസ്, ഡോ. വി ശാന്ത, അരവിന്ദ് കെജരിവാള്‍ എന്നിവരാണ് ഇതുവരെ മാഗ്‌സസെ പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക