|    May 28 Sun, 2017 6:54 am
FLASH NEWS

ടിഎംസി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

Published : 25th July 2016 | Posted By: SMR

ബഹറാംപൂര്‍: പശ്ചിമബംഗാളിലെ മജാംപൂര്‍ ഗ്രാമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മുര്‍ഷിതാബാദിലെ മജംപൂര്‍ ഗ്രാമത്തിലാണു സംഭവം. വീട്ടില്‍ നിന്ന് ചായക്കടയിലേക്കു പോവുകയായിരുന്ന അച്ച്‌ഹോര്‍ അലി(35)യാണു മരിച്ചത്. നാട്ടുകാരെ ഭയപ്പെടുത്താന്‍ അക്രമികള്‍ ബോംബുകള്‍ വലിച്ചെറിഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷനും ദേശീയപാതയും മണിക്കൂറുകളോളം ഉപരോധിച്ചു. അക്രമികള്‍ കോണ്‍ഗ്രസ്സുകാരാണെന്ന് ബെല്‍ബാഗ ബ്ലോക്ക് പ്രസിഡന്റ് ഗോലം കിബ്രിയ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ സഫയുജ്ജമാന്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day