|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ടിആര്‍എസ് സര്‍ക്കാര്‍ രൂപീകരിക്കും; തന്റെ പാര്‍ട്ടി സര്‍ക്കാരില്‍ ചേരില്ല- ഉവൈസി

Published : 6th December 2018 | Posted By: kasim kzm

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തുന്നുവെങ്കില്‍ തന്റെ പാര്‍ട്ടി സര്‍ക്കാരില്‍ ചേരില്ലെന്ന് സഖ്യകക്ഷിയായ എഐഎംഐഎമ്മിന്റെ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. സര്‍ക്കാരില്‍ തന്റെ പാര്‍ട്ടി ചേരില്ല. തെലങ്കാനയിലെ ജനങ്ങള്‍ താല്‍ക്കാലിക മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ അനുഗ്രഹിക്കുമെന്ന് ഉറപ്പുണ്ട്. അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കും.
ടിആര്‍എസിന് സ്വന്തമായി ഭൂരിപക്ഷം ലഭിക്കും-ഉവൈസി പറഞ്ഞു. ഹൈദരാബാദ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎംഐഎമ്മിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss