|    May 24 Wed, 2017 7:47 am
FLASH NEWS

ടിം കെയ്ന്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ സ്ഥാനാര്‍ഥി

Published : 24th July 2016 | Posted By: SMR

വാഷിങ്ടണ്‍: വിര്‍ജീനിയയില്‍ നിന്നുള്ള സെനറ്റര്‍ ടിം കെയ്ന്‍ യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവും. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ഇന്നലെയാണ് വൈസ് പ്രസിഡന്റിന്റെ പേര് പ്രഖ്യാപിച്ചത്. 59കാരനായ കെയ്ന്‍ വിര്‍ജീനിയ ഗവര്‍ണര്‍, റിച്ച്മണ്ട് മേയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെയ്ന്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ലെന്നും മേയര്‍, സെനറ്റര്‍, ഗവര്‍ണര്‍ എന്നീ നിലകളില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ഹിലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day