|    Jan 18 Wed, 2017 3:56 pm
FLASH NEWS

ടാന്‍സാനിയയില്‍ നിന്ന് ലഭിച്ചത് എംഎച്ച് 370 വിമാന ഭാഗങ്ങള്‍

Published : 16th September 2016 | Posted By: SMR

ക്വാലാലംപൂര്‍: ടാന്‍സാനിയന്‍ കടല്‍തീരത്തുനിന്നു കണ്ടെടുത്ത വിമാനഭാഗങ്ങള്‍ കാണാതായ മലേസ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 വിമാനത്തിന്റേതെന്നു മലേസ്യ സ്ഥിരീകരിച്ചു. ജൂണിലായിരുന്നു ടാന്‍സാനിയന്‍ ദ്വീപായ പെമ്പയ്ക്കു സമീപം വിമാനച്ചിറകടക്കമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്.
2014 മാര്‍ച്ചിലായിരുന്നു മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ചൈനീസ് തലസ്ഥാനം ബെയ്ജിങിലേക്ക് 239 പേരുമായി യാത്ര തിരിച്ച വിമാനം കാണാതായത്. ടാന്‍സാനിയയില്‍ നിന്നു ലഭിച്ച വിമാനച്ചിറകിന്റെ ഭാഗങ്ങള്‍ പരിശോധിച്ച് അപകടമുണ്ടായ സാഹചര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മലേസ്യന്‍ ഗതാഗതമന്ത്രി ലിയോ ടിയോങ് അറിയിച്ചു. നേരത്തെ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള റീയൂനിയന്‍ ദ്വീപിനു സമീപം ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം അറിയിച്ചിരുന്നു. ടാന്‍സാനിയക്കും റീയൂനിയന്‍ ദ്വീപുകള്‍ക്കും പുറമേ മൊസാംബിക്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് പ്രവിശ്യയായ റോഡ്രിഗ്യൂസ് ദ്വീപ് എന്നിവിടങ്ങളില്‍ നിന്നും എംഎച്ച് 370 വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക