|    Sep 22 Fri, 2017 8:50 pm
FLASH NEWS
Home   >  National   >  

ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

Published : 4th February 2016 | Posted By: G.A.G

attack-11ബെംഗളുരു:  ബെംഗളുരുവില്‍ നടുറോഡില്‍ ടാന്‍സാനിയന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ  നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി.
വിദ്യാര്‍ഥിനി അവഹേളിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന്് ടാന്‍സാനിയന്‍ സര്‍ക്കാര്‍ ഇന്ത്യയോടാവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സംഭവം 21 ാം നൂറ്റാണ്ടില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നു അഭിപ്രായപ്പെട്ട ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ കിജാസി, ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന്്് ഇന്ത്യാഗവണ്‍മെന്റ് ഉറപ്പു നല്‍കിയതായി അറിയിച്ചു.

സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കണമെന്ന്് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ചുള്ള റിപോര്‍ട്ട് വിദേശകാര്യമന്ത്രാലയത്തിന് അയച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരരാമയ്യ അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക