|    May 28 Sun, 2017 4:42 am
FLASH NEWS

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു

Published : 16th November 2015 | Posted By: SMR

മഞ്ചേശ്വരം: നിര്‍ത്തിയിട്ട ടാങ്കര്‍ലോറിയുടെ പിറകില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ഇവരുടെ കൂടെ കാറില്‍ യാത്ര ചെയ്ത അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് ഹേരൂരിലെ ഉമേഷ് മയ്യ(65), ഭാര്യ ശാരദ(62) എന്നിവരാണു മരിച്ചത്. മക്കളായ സംഗീത, മന്‍വിത, ബന്ധുക്കളായ ശോഭ, ചിദാനന്ദ മയ്യ, പാര്‍വതി എന്നിവരെ സാരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ വാമഞ്ചൂര്‍ ചെക്‌പോസ്റ്റിലാണ് അപകടം. ഉമേഷ് മയ്യയും കുടുംബവും മംഗലാപുരത്തു നിന്നു ബന്തിയോട്ടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ചെക്‌പോസ്റ്റിനു സമീപം അലക്ഷ്യമായി നിര്‍ത്തിയിട്ട ടാങ്കര്‍ലോറിക്കു പിറകില്‍ ഇടിക്കുകയായിരുന്നു. ഉമേഷ് മയ്യയും ശാരദയും മംഗലാപുരത്തെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്കായി വരുന്ന ടാങ്കര്‍ ലോറികളടക്കമുള്ള വാഹനങ്ങള്‍ റോഡരികില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതു കാരണം ഇവിടെ അപകടം നിത്യസംഭവമാണ്. കഴിഞ്ഞ മാസമാണ് ബൈക്ക് യാത്രക്കാരനായ യുവാവ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ദാരുണമായി മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day