|    Aug 23 Wed, 2017 5:20 pm
FLASH NEWS

ടാങ്കര്‍ അപകടം: ദേശീയപാതയില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

Published : 12th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ദേശീയപാതയില്‍ ഓച്ചിറ പള്ളിമുക്കില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറി നിര്‍ത്തിയിട്ടിരുന്ന ഡീസല്‍ ടാങ്കര്‍ ലോറിയുടെ പിറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ടാങ്കര്‍ ലോറിയിലെ ക്ലീനര്‍ പാലക്കാട് ആലത്തൂര്‍ കരിംകുളങ്ങര (തുരുത്തിയില്‍ ) വീട്ടില്‍ മനോഹരന്‍(25) മരണപ്പെട്ടിരുന്നു.—കൊച്ചിയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി പള്ളിമുക്കില്‍ ദേശീയ പാതയോരത്ത് വിശ്രമത്തിനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ടാങ്കര്‍ ലോറി സഹായി വെളിയിലേക്ക് ഇറങ്ങി നിന്ന സമയം എറണാകുളത്ത് നിന്നും പാചകവാതക സിലിണ്ടറുമായി കല്ലമ്പലത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മനുവിന്റെ മേല്‍ വീഴുകയും ടാങ്കറിന് അടിയില്‍പ്പെട്ട് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് ആദ്യം ഓച്ചിറ എസ് ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തില്‍ പോലിസ് എത്തുകയും തുടര്‍ന്ന് കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നുമായി ഫയര്‍ഫോഴ്‌സുമത്തി രക്ഷാപ്രവര്‍ത്തനവും സുരക്ഷാ ക്രമീകരണങ്ങളും നടത്തി. മൂന്ന് ക്രെയിന്റെ സഹായത്തോടെ രണ്ട് മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവില്‍ ടാങ്കര്‍ ലോറി ഉയര്‍ത്തിയാണ് മനുവിന്റെ  മൃതദേഹം പുറത്തെടുത്തത്.  പരിസരവാസികളേയെല്ലാം ഒഴിപ്പിക്കുകയും ചെയ്തു. ഗ്യാസ് ടാങ്കര്‍ ലോറിയാണ് മറിഞ്ഞതെന്നുള്ള അഭ്യുഹം പരന്നതോടെ പലരും ഭീതിയില്‍ ആവുകയും വീട് വിട്ട് പോവുകയും ചെയ്തു. പിന്നീട് ഡീസല്‍ വണ്ടിയാണ് അപകടത്തില്‍ പെട്ടെതെന്ന് ബോധ്യമായ ശേഷമാണ് പരിസരവാസികള്‍ തിരികെ വീടുകളില്‍ എത്തിയത്. ഡീസല്‍ ടാങ്കര്‍ ലോറിയുടെ പിന്‍വശവും പാചകവാതക സിലണ്ടര്‍ ലോറിയുടെ മുന്‍വശവും തകര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക