|    Jun 23 Fri, 2017 12:21 pm
FLASH NEWS

ടാക്‌സി തര്‍ക്കം പരിഹരിച്ചു; തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഇന്നു തുറക്കും

Published : 2nd November 2016 | Posted By: SMR

മാനന്തവാടി: വിനോദസഞ്ചാരികളെ കാടിനുള്ളിലേക്ക് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഇന്നു തുറക്കും. കഴിഞ്ഞ 20 ദിവസത്തോളമായി കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തുറക്കാന്‍ തീരുമാനമായത്. ഇതനുസരിച്ച് പച്ച പെയിന്റ് അടിച്ച 28 ടാക്‌സി ജീപ്പുകള്‍ക്ക് ആദ്യത്തേതു പോലെ പ്രവേശനാനുമതി നല്‍കും. ബാക്കിയുള്ള വിഷയങ്ങള്‍ 18നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. പച്ച പെയിന്റ് അടിക്കാത്ത അഞ്ചു ജീപ്പുകള്‍ക്ക് കൂടി പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്തു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതു കൈയാങ്കളിയിലെത്തിയതോടെ ഒക്ടോബര്‍ 11 മുതല്‍ സങ്കേതം അടച്ചിടുകയായിരുന്നു. തുടര്‍ന്ന് നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതുമൂലം പൂജ, ദീപാവലി അവധിക്കാലങ്ങളില്‍ എത്തിയ നിരവധി സഞ്ചാരികള്‍ നിരാശയോടെ മടങ്ങിപ്പോവുകയായിരുന്നു. വനംവകുപ്പിന് ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ചര്‍ച്ചയില്‍ തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ കെ ഗോപാലന്‍, വിവിധ യൂനിയന്‍ നേതാക്കളായ പി വി സഹദേവന്‍, ഇ ജെ ബാബു, എം പി ശശികുമാര്‍ എ ന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക