|    May 25 Thu, 2017 3:13 am
FLASH NEWS

ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്: നാലു പ്രതികള്‍ കുറ്റക്കാര്‍

Published : 23rd July 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഹൈദരാലിയെ (47 ) കാര്‍ കവര്‍ച്ച നടത്താനായി കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ദേവികുളം പള്ളിവാസലില്‍ താമസിക്കുന്ന തമിഴ്‌നാട് ഈറോഡ് സ്വദേശി മണിയെന്ന സെല്‍വിന്‍ (28), പെരുമ്പാവൂരില്‍ താമസം തമിഴ്‌നാട് തൃശ്ശിനാപ്പിള്ളി സ്വദേശി സെബാസ്റ്റ്യന്‍ (49), ഈറോഡ് പെരിയോര്‍ നഗറില്‍ ശിവയെന്ന ശരവണന്‍ (29), തേനി കമ്പംപാളയത്തില്‍ പാണ്ടി (41 എന്നിവരെയാണ് ജഡ്ജി കെ എസ് അംബിക കുറ്റക്കാരെന്ന് വിധിച്ചത്.
ശിക്ഷ 26ന് വിധിക്കും. 2012 ആഗസ്ത് 15ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടുക്കി പൂപ്പാറയില്‍ പോവാനായി പെരുമ്പാവൂര്‍ സ്വകാര്യ ബസ്സ്റ്റാന്റിനടുത്ത ടാക്‌സി സ്റ്റാന്റിലെത്തി പ്രതികള്‍ ഓട്ടം വിളിക്കുകയായിരുന്നു. പോഞ്ഞാശ്ശേരി മുള്ളന്‍കുന്നില്‍ താമസിച്ചിരുന്ന ഹൈദരാലിയെ പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ കുറുപ്പംപടി നെല്ലിമറ്റത്തു നിന്നു കണ്ടെത്തി. കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day