|    Oct 23 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടാക്‌സി ഡ്രൈവര്‍ക്കു യുവതികളുടെ മര്‍ദനം

Published : 21st September 2017 | Posted By: fsq

 

മരട് (കൊച്ചി): പട്ടാപകല്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുവതികളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിന് കൈമാറി. ഇന്നലെ രാവിലെ പതിനൊന്നരയോടെ വൈറ്റില ജങ്ഷനില്‍ വച്ചാണ് സംഭവം. കരിങ്കല്ല് ഉപയോഗിച്ചുള്ള അടിയില്‍ തലയ്ക്ക് പരിക്ക് പറ്റിയ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര സിബിന്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ എം ഷീജ ( 30 ) എന്നിവരെയാണു പോലിസ് അറസ്റ്റ് ചെയ്തത്. വൈറ്റില ജങ്ഷനില്‍ നാട്ടുകാരും വ്യാപാരികളും പോലിസ് ട്രാഫിക് വാര്‍ഡനും നോക്കി നില്‍ക്കെയാണ് യുവതികള്‍ ആക്രമണം നടത്തിയത്. തോപ്പുംപടി സ്വദേശി ഷിനോജ് ഓഫിസിലേക്ക് പോവുന്നതിന് യൂബറിന്റെ ഷെയര്‍ ടാക്‌സി ( പൂള്‍ബുക്ക് ) വിളിച്ച് യാത്ര ചെയ്ത് വൈറ്റിലയില്‍ എത്തിയപ്പോഴാണ് സംഭവം. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ലെന്നു പറഞ്ഞാണ്  ഷെഫീക്കിനെ മര്‍ദിച്ചത്. വിവരമറിഞ്ഞ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി പി ഷംസ് സ്‌റ്റേഷനിലെത്തി. യുവതികളെ വനിതാ പോലിസെത്തി മരട് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്ത ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ക്കെതിരേ കേസെടുത്തതായി മരട് എസ്‌ഐ സുജാതന്‍ പിള്ള അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss