|    Mar 18 Sun, 2018 2:05 am
FLASH NEWS

ടാകസി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; വന്യജീവി സങ്കേതം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

Published : 12th October 2016 | Posted By: Abbasali tf

മാനന്തവാടി:  തോല്‍പ്പെട്ടി വന്യസങ്കേതത്തിനുള്ളിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതുമായി  ബന്ധപ്പെട്ട് നിലവില്‍ സേവനം നടത്തി വരുന്നവരും, പ്രദേശവാസികളായ പുതിയ ടാക്‌സി െ്രെഡവര്‍മാരും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് സങ്കേതം അനിശ്ചിതമായി അടച്ചു പൂട്ടി. തങ്ങള്‍ക്കും വാഹനം ഓടിക്കാനുള്ളഅവസരം വേണമെന്നാണ് പുതുതായെത്തിയ ടാക്‌സി െ്രെഡവര്‍മാരുടെ ആവശ്യം.എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി  പച്ച പെയിന്റടിച്ച് സര്‍വ്വീസ് നടത്തിവരുന്നവര്‍ ആരെയും പുതുതായി അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് തിങ്കളാഴ്ചസങ്കേതം തുറന്നെങ്കിലും ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടുകയായിരുന്നുവെന്നും ഇരു വിഭാഗവും അഭിപ്രായ ഐക്യം രൂപപ്പെടുന്നവരെ ഇനി വന്യജീവി സങ്കേതം തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ ഗോപാലന്‍ പറഞ്ഞു. ടാക്‌സി െ്രെഡവര്‍മാര്‍ ഇരുവിഭാഗമായി തിരിഞ്ഞ് തിങ്കളാഴ്ചപരസ്പരം വാക്കേറ്റം നടത്തുകയും തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.തിരുനെല്ലി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഘര്‍ഷാവസ്ഥമൂലം വിനോദസഞ്ചാരികള്‍ ഭയന്നോടിയ അവസ്ഥ തിങ്കളാഴ്ച്ചരാവിലെ ഇവിടെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് തര്‍ക്കം അവസാനിക്കുന്നതുവരെ വന്യജീവി സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചത്. ഞായറാഴ്ചമുതലാണ് തര്‍ക്കം രൂക്ഷമായത്. യാതൊരുകാരണവശാലും പുതിയ ടാക്‌സി ജീപ്പുകള്‍ക്ക് വന്യജീവി സങ്കേതത്തിലേക്ക് ടൂറിസ്റ്റുകളേയും കൊണ്ടുപോകാന്‍ അനുമതി നല്‍കില്ലെന്നാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്ന ടാക്‌സിജീപ്പ് െ്രെഡവര്‍മാര്‍ പറയുന്നത്. 28 ജീപ്പുകളാണ് ഇവിടെ വര്‍ങ്ങളായി സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.ഒരു ട്രപ്പിന് 600 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.എന്നാല്‍ ദിവസവും 2000 രൂപയിലധികം ഇത്തരക്കാര്‍ക്ക് വരുമാനമുണ്ടെന്നും, അതുകൊണ്ട് ടാക്‌സിമേഖലയില്‍ ദുരിതത്തിലായിരുക്കുന്ന തങ്ങള്‍ക്കും ചെറിയ വരുമാനമുണ്ടാക്കാനുള്ള അവസരം നല്‍കണമെന്നുമാണ് പുതുതായി എത്തിയ െ്രെഡവര്‍മാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഞായറാഴ്ച െ്രെഡവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥകണക്കിലെടുത്ത് വന്യജീവി സങ്കേതം അടച്ചിടുകയായിരുന്നു. തുടര്‍ന്ന് രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിച്ചതായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വന്യജീവി സങ്കേതം തുറന്നപ്പോള്‍ വീണ്ടും ഇരുവിഭാഗവും വാക്കേറ്റത്തിലും, കയ്യാങ്കളിയിലും എത്തിയത്. ചൊവ്വാഴ്ചയും ഇതര സംസ്ഥാനത്തു നിന്നടക്കം നിരവധി സഞ്ചാരികളാണ് ഇവിടെ എത്തി നിരാശയോടെ മടങ്ങിയത്.ഇവിടത്തെ പ്രശ്‌നം നാഗര്‍ ഹോള വന്യജീവി സങ്കേതത്തിന് ഗുണകരമായി ‘തുടര്‍ച്ചയായുള്ള അവധിദിവസങ്ങളായ ഇപ്പോള്‍ സങ്കേതം അടച്ചിടുന്നത് വനംവകുപ്പിനും, പരിസരത്തെ കച്ചവടക്കാര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. അതേ സമയം മൂന്ന് വര്‍ഷം മുമ്പ് ഇവിടേക്ക് രണ്ട് ബസ്സ് വാങ്ങാന്‍ പദ്ധതി ഇട്ടിരുന്നു.തുടര്‍ നടപടി ഉണ്ടായിരുന്നില്ല.പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബസ്സുകള്‍ എത്തിച്ച് സര്‍വ്വീസ് നടത്തുകയും ടാക്‌സി ജീപ്പുകളെ പൂര്‍ണ്ണമായും ഒഴിവാക്കാനുമാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.ടാക്‌സി ജീപ്പ് െ്രെഡവര്‍മാര്‍ തമ്മില്‍ ധാരണയില്ലെത്തുന്നില്ലെങ്കില്‍ വനം വകുപ്പിന്റെ വാഹനമെത്തുന്നത് വരെ കേന്ദ്രം അടഞ്ഞു കിയക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss