|    Oct 19 Fri, 2018 2:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ടറ്റു വൈറലായി; 15 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 12th January 2018 | Posted By: kasim kzm

ബാങ്കോക്ക്:  ശരീരത്തില്‍ പതിപ്പിച്ച  ടറ്റു  ഫെയ്‌സ്ബുക്കില്‍  വൈറലായതിനെത്തുടര്‍ന്ന് ജപ്പാനിലെ മാഫിയാ സംഘമായ യാകുസ അംഗം 15 വര്‍ഷത്തിനു ശേഷം തായ്‌ലന്‍ഡില്‍ അറസ്റ്റിലായി.  യാകുസ സംഘത്തലവന്‍ ഷിഗേഹാരു ശിറായി ആണ് അറസ്റ്റിലായത്.
2003ല്‍ നടന്ന കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജപ്പാന്‍ പോലിസ് ഇയാള്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തിരുന്നു. 2005ലാണ് ഇയാള്‍  തായ്‌ലന്‍ഡിലേക്കു കടന്നത്. ഷിഗേഹാരു ശിറായിയുടെ ശരീരത്തിലെ യാകുസ ടറ്റു അദ്ദേഹം ആരാണെന്നറിയാതെ ഒരാള്‍ ഫോട്ടോ എടുത്തു ഫേസ്ബുക്കിലിട്ടു. ചിത്രം വൈറലാവുകയും ചെയ്തു.  ചിത്രത്തില്‍ ശിറായിയുടെ ഒരു കൈവിരല്‍ നഷ്ടമായതും വ്യക്തമായി കാണാമായിരുന്നു. ഈ ചിത്രം കാണാനിടയായ ജാപ്പനീസ് പോലിസ്  ഇയാളെ തിരിച്ചറിയുകയും തായ്ലന്‍ഡ് പോലിസിനോട് അറസ്റ്റ് ചെയ്യാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss