|    Oct 19 Thu, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഞാറനീലിയിലെ ആത്മഹത്യകള്‍ : പോലിസ് അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആദിവാസി മേഖലയായ ഞാറനീലിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിരവധി യുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണം. ചീഫ് സെക്രട്ടറിയും സാമൂഹികനീതി, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍മാരും വര്‍ധിച്ചുവരുന്ന അത്മഹത്യകള്‍ക്കുള്ള കാരണങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. തലസ്ഥാന നഗരത്തിന്റെ അതിര്‍ത്തിയില്‍ നടന്ന ആത്മഹത്യകള്‍ സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 45ലധികം യുവാക്കള്‍ ആത്മഹത്യ ചെയ്‌തെന്നാണ് റിപോര്‍ട്ട്. ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്ന കാര്യം സംശയമാണെന്ന് പി മോഹനദാസ് പറഞ്ഞു. ആദിവാസി മേഖലയില്‍ യുവജനങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും റിപോര്‍ട്ടുണ്ട്. പലര്‍ക്കും കുടുംബപ്രശ്‌നങ്ങളുമുണ്ട്. കുറച്ച് പേര്‍ക്ക് മാത്രമാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കുന്നത്.  ആത്മഹത്യ ചെയ്യുന്നവരില്‍ അധികം പേരും വിദ്യാര്‍ഥികളാണ്. ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ബാധ്യസ്ഥരായ ഉദേ്യാഗസ്ഥര്‍ നിശ്ശബ്ദരായിരിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക