|    Jul 28 Fri, 2017 4:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് കേന്ദ്രം

Published : 21st April 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് പമ്പുടമകളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പമ്പുകള്‍ അടച്ചിടുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കും. ആഴ്ചയില്‍ ഒരുദിവസം ഇന്ധനം ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ്  ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്ത് പരിപാടിയിലൂടെ ആവശ്യപ്പെട്ടത്. എന്നാലത് പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനുള്ള ആഹ്വാനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പ് ഉടമകളാണ് ഞായറാഴ്ച പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടില്ലെന്ന് ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേരത്തേ അറിയിച്ചിരുന്നു. ഒരു ചെറുവിഭാഗം ഉടമകള്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനെ പെട്രോളിയം മന്ത്രാലയം അനുകൂലിക്കുന്നില്ലെന്നും വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക